രാവിലെ എത്ര വിളിച്ചിട്ടും മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നി.

 


താനൂർ: മലപ്പുറം ജില്ലയിലെ താനൂർ പര്യപുരത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ നടുക്കത്തിലാണ് നാട്. പര്യപുരം കുന്നുപുറം സ്വദേശിയായ രജീഷ് ആണ് മരിച്ചത് 23 വയസ്സായിരുന്നു പ്രായം. ശനിയാഴ്ച രാവിലെയോടെയായിരുന്നു കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്..


ശനിയാഴ്ച രാവിലെ ഏറെ നേരമായിട്ടും രജീഷ് മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നി. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. മുറിക്കുള്ളിൽ കയറില്‍ ജീവനൊടുക്കിയ നിലയിലാണ് രജീഷിനെ കണ്ടെത്തിയത്..


വിവരമറിഞ്ഞ ഉടൻ തന്നെ വീട്ടുകാരും, നാട്ടുകാരും ചേർന്ന് രജീഷിനെ കുന്നുപുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല. 23 വയസ്സ് മാത്രം പ്രായമുള്ള യുവാവിൻ്റെ ഈ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും പ്രദേശവാസികൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി