നാല് വർഷത്തെ സ്നേഹം വിഫലം;കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങി വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി


നാല് വർഷത്തെ സ്നേഹം വിഫലം;കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങി വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ആഗ്ര: വിവാഹവാഗ്ദാനം നൽകി 4 വർഷം ഒന്നിച്ച് താമസിപ്പിച്ച ശേഷം വഞ്ചിച്ച കാമുകന്റെ നടപടിയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഉത്തർപ്രദേശ് പോലീസിലെ കോൺസ്റ്റബിളായ പ്രതിക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.

ആഗ്ര സ്വദേശിയായ യുവതിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 4 വർഷമായി പ്രതിയായ പോലീസുകാരനുമായി യുവതി ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലാണ് ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്. എന്നാൽ, യുവതിയെ വഞ്ചിച്ചുകൊണ്ട് പ്രതി രഹസ്യമായി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുക ആയിരുന്നു. പ്രതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞതോടെയാണ് യുവതി ജീവനൊടുക്കാൻ തീരുമാനിച്ചത്..

യുവതിയുടെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ കുറിപ്പ് കണ്ടെടുത്തു. താൻ ചതിക്കപ്പെട്ടുവെന്നും തന്റെ മരണത്തിന് ഉത്തരവാദി പോലീസുകാരനായ കാമുകനാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

'എന്നെ സ്നേഹിച്ചവനും ഞാന്‍ കൂടെക്കൂട്ടിയവനും ഒടുവിൽ മറ്റൊരു പെണ്ണിനെ തേടിപ്പോയി, എനിക്കിനി ജീവിക്കാനാവില്ല' എന്നാണ് യുവതി തന്റെ അവസാന കുറിപ്പിൽ എഴുതിയത്..

കുടുംബത്തിന്റെ പരാതിയിബല പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക നടപടിയെന്നോണം ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.​സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി