പേരാമ്പ്രയിലെ പ്രമുഖ ഡോക്ടർ കനോത്ത് ബാലൻ അടിയോടി (ഡോ. കെ.ബി അടിയോടി) നിര്യാതനായി


 പേരാമ്പ്ര : പേരാമ്പ്രയിലെ പ്രമുഖ ഇഎൻടി ഡോക്ടറും ജനകീയ ഡോക്ടറുമായ കനോത്ത് ബാലൻ അടിയോടി (ഡോ. കെ.ബി അടിയോടി-82) പേരാമ്പ്ര ടെലഫോൺ എക്‌സ്‌ചേഞ്ചിന് സമീപം കെ.ജി സദനത്തിൽ അന്തരിച്ചു.

ദീർഘകാലം പേരാമ്പ്ര ശങ്കർ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ എം എ പേരാമ്പ്ര ഭാരവാഹി, കൂത്താളി കമ്മോത്ത് മഹാവിഷ്‌ണു ക്ഷേത്രം ഭാരവാഹി, പേരാമ്പ്ര ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ, ഭാരവാഹി, പൊൻപറ ഹിൽസ് സ്ഥാപകാംഗം, പേരാമ്പ്ര അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ:  തങ്കം. 

മക്കൾ: ഡോ. മഹേഷ് ( മെഡിക്കൽ ഓഫീസർ കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം), ജയകൃഷ്‌ണൻ (എഞ്ചിനിയർ യു എസ് എ), ഡോ. ജയലക്ഷമി (കാനഡ).

മരുമക്കൾ:  സുദീപ (കോഴിക്കോട്), അഞ്ജുശ്രീ കരുവണ്ണൂർ (യു എസ് എ), രഘുനാഥ് എറണാകുളം (കാനഡ). 

സഹോദരക്കൾ: പ്രഭാകരൻ അടിയോടി, പത്മാവതി അമ്മ, ദേവി അമ്മ, തങ്കം അമ്മ, നിർമ്മല അമ്മ, പരേതനായ ശ്രീധരൻ അടിയോടി.

മൃതസംസ്ക്കാരം ഞായറാഴ്‌ച കൂത്താളി കനോത്ത് വീട്ടുവളപ്പിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി