കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;

 


പൊൻകുന്നം: തോണിപ്പാറയിൽ വാടകവീടിനുള്ളിൽ ദമ്പതികളെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ (33), ഭാര്യയും വാഴൂർ സ്വദേശിനിയുമായ അനീഷ (30) എന്നിവരെയാണ് രണ്ടാമത്തെ നിലയിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ നിർത്താതെ കരയുന്നത് കേട്ട് വീട്ടുടമസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്.

ഒരാഴ്ച മുൻപ് മാത്രമാണ് സാജനും കുടുംബവും ഈ വീട് വാടകയ്‌ക്കെടുത്തത്. ഞായറാഴ്ച രാത്രി വീട്ടിൽ നിന്നും വഴക്ക് കേട്ടിരുന്നതായി അയൽവാസികൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും ഇവരെ പുറത്തുകാണാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതിനിടെ വീടിനുള്ളിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ സംശയം തോന്നി. തുടർന്ന് ഇവരെ ഈ വീട്ടിലെത്തിച്ച വ്യക്തിയെയും കൂട്ടി മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ഹാളിൽ രക്തം പടർന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്.

മരിച്ച സാജനും അനീഷയും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് സൂചിപ്പിച്ചു. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതയോ ആണോ ഈ കടുംകൈയിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ രണ്ടു വയസ്സുകാരനായ മകൻ പരിക്കേൽക്കാതെ സുരക്ഷിതനാണ്. കുഞ്ഞിനെ നിലവിൽ ബന്ധുക്കൾക്ക് കൈമാറി.

വിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി