ബാലുശ്ശേരി പിടിക്കാൻ യു.ഡി.എഫ് ഒരുങ്ങുന്നു; കൂരാച്ചുണ്ടിൽ വ്യാഴാഴ്ച സ്ഥാനാർത്ഥി പര്യടനവും കൺവെൻഷനും
കൂരാച്ചുണ്ട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. സൂരജിന്റെ പ്രചരണാർത്ഥം യു.ഡി.എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 26, വ്യാഴാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് മേലെയങ്ങാടിയിലുള്ള ഹിബാസ് ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന-ജില്ലാ തലത്തിലുള്ള പ്രമുഖ നേതാക്കൾ കൺവെൻഷനിൽ സംബന്ധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ ജനവികാരം ബാലറ്റിലൂടെ പ്രതിഫലിപ്പിക്കണമെന്നും, യു.ഡി.എഫ് സ്ഥാനാർത്ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യു.ഡി.എഫ് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
വൈകിട്ട് 4 മണിക്ക് (ഹിബാസ് ഓഡിറ്റോറിയം).കൺവെൻഷന് ശേഷം സ്ഥാനാർത്ഥി വി.ടി. സൂരജ് പങ്കെടുക്കുന്ന ആവേശകരമായ റോഡ് ഷോ നടക്കും. കൂരാച്ചുണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
നാടിന്റെ വികസനത്തിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഈ നിർണ്ണായക പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് എത്തിച്ചേരണമെന്നും പരിപാടി വിജയിപ്പിക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ജോസ് വെളിയത്തും കൺവീനർ ഒ.കെ. അമ്മദും അഭ്യർത്ഥിച്ചു.

Comments
Post a Comment