കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്



മഴക്കാല പൂർവ്വ ശുചീകരണവും സാംക്രമിക രോഗ പ്രതിരോധവും: അടിയന്തര യോഗം

​കൂരാച്ചുണ്ട്: വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരുന്നു. 

​ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഐ.സി.ഡി.എസ് - സി.ഡി.എസ് പ്രതിനിധികൾ, ആശ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം 2026 മാർച്ച് 13 ന് രാവിലെ 10.30 ന്  ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേരുകയാണ്

​നാടിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്. അതിനാൽ നിശ്ചയിച്ച സമയത്തുതന്നെ ബന്ധപ്പെട്ടവർ യോഗത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

​സെക്രട്ടറി,

ഗ്രാമപഞ്ചായത്ത് കൂരാച്ചുണ്ട്

​പ്രസിഡന്റ്,

ഗ്രാമപഞ്ചായത്ത് കൂരാച്ചുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി