രാത്രിയുടെ നിശബ്ദതയിൽ പുലർച്ചെ ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു, റെയിൽവേ സ്റ്റേഷനിലേക്ക് എത്തും മുൻപേ മരണം വഴി തടഞ്ഞു
നാട്ടിക: തൃശൂർ ദേശീയപാതയിൽ നാട്ടിക സെന്ററിന് സമീപം സ്കൂട്ടറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. കയ്പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണന്റെ മകൻ ഷിജു (42) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം നടന്നത്.. ജോലി സംബന്ധമായ ആവശ്യത്തിനായി ആലപ്പുഴയിലേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുക ആയിരുന്നു ഷിജു..
ഈ സമയം തെക്ക് ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ സ്കൂട്ടറുമായി കൂട്ടിയിടിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഷിജുവിനെ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..

Comments
Post a Comment