കരുതലിന്റെ കൈകൾ മടക്കി നൈസിൻ മടങ്ങി;
അയർലൻഡിൽ ഊന്നുകൽ സ്വദേശിനിയായ മലയാളി നഴ്‌സ് അന്തരിച്ചു, രോഗികൾക്ക് എന്നും കരുതലും സ്നേഹവും നൽകിയ പ്രിയ മാലാഖ വിടവാങ്ങി...
സ്ലൈഗോ: അയർലൻഡിലെ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നഴ്സായി ജോലി ചെയ്തിരുന്ന മലയാളി നഴ്സ് നൈസിൻ തോമസ് (38) അന്തരിച്ചു. ഊന്നുകൽ സ്രാട്ടേൽ ആൽബിൻ സെബാസ്റ്റ്യന്റെ ഭാര്യയാണ്. ദീർഘകാലമായി പ്രവാസലോകത്ത് നഴ്സിംഗ് രംഗത്ത് സജീവമായിരുന്ന നൈസിന്റെ അപ്രതീക്ഷിത വിയോഗം അയർലൻഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി..
ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ സി.എ. തോമസിന്റെയും, ശോഭാ തോമസിന്റെയും മകളാണ് നൈസിൻ. ഭർത്താവ് ആൽബിൻ സെബാസ്റ്റ്യൻ അയർലൻഡിൽ തന്നെ നഴ്സായി ജോലി ചെയ്തുവരികയാണ്. നേതൻ സെബാസ്റ്റ്യൻ സ്രാട്ടേൽ, തോമസ് ഡേവിഡ് സ്രാട്ടേൽ എന്നിവർ മക്കളാണ്
പൂനെയിലെ റൂബി ഹാൾ ക്ലിനിക്ക്, ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്ത്, സോണാസ് നഴ്സിംഗ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് അയർലൻഡിലെത്തിയത്. സ്ലൈഗോയിലെ ഇന്ത്യൻ അസോസിയേഷൻ നൈസിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. നൈസിന്റെ സംസ്കാര ചടങ്ങുകൾ മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ലൈഗോയിലെ ബാലിസടേർ സെന്റ് ബ്രിജിറ്റ്‌സ് ദേവാലയത്തിൽ വെച്ച് നടക്കും..

Comments
Post a Comment