ബാങ്ക് ഓഫീസറെ കാണാനില്ല; കുറ്റ്യാടിയിൽ നിന്ന് തൃശൂർ സ്വദേശിയെ കാണാതായിട്ട് അഞ്ച് ദിവസം
കുറ്റ്യാടി: കുറ്റ്യാടിയിലെ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ഓഫീസറായ തൃശൂർ സ്വദേശി ദീപക് നാരായണനെ (42) കാണാതായി. കഴിഞ്ഞ ഫെബ്രുവരി 27-ന് വൈകിട്ട് 3.30 മുതലാണ് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതായത്.
കുറ്റ്യാടി കന്നാട്ടിയിൽ വാടക വീട്ടിലായിരുന്നു ദീപക് താമസിച്ചിരുന്നത്. ജോലിസ്ഥലത്തുനിന്നും മടങ്ങിയ ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ദീപക്കിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബം വലിയ ആശങ്കയിലാണ്.
പേര്: ദീപക് നാരായണൻ
പ്രായം: 42 വയസ്സ്
ജോലി: പി.എൻ.ബി. ഓഫീസർ (കുറ്റ്യാടി ശാഖ)
കാണാതായത്: ഫെബ്രുവരി 27, വൈകിട്ട് 3.30-ന് ശേഷം
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടണമെന്ന് ബന്ധുക്കളും പോലീസും അഭ്യർത്ഥിച്ചു:
📞 ഫോൺ: 9061063517, 890755589
📞 പേരാമ്പ്ര പോലീസ് സ്റ്റേഷൻ: 04ഷെ96 2610242

Comments
Post a Comment