തിരഞ്ഞെടുപ്പ് ചൂടിൽ കൂരാച്ചുണ്ട് ; സച്ചിൻദേവിന് അഭിവാദ്യമർപ്പിച്ച് കൂരാച്ചുണ്ടിൽ എൽഡിഎഫ് റാലി.

 



കൂരാച്ചുണ്ട്: ബാലുശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. സച്ചിൻദേവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൽഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ആവേശോജ്വലമായ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം ടൗണിനെ ചുവപ്പണിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും മണ്ഡലത്തിലെ വികസനത്തുടർച്ച ഉറപ്പാക്കണമെന്നും റാലി ആഹ്വാനം ചെയ്തു.

മണ്ഡലത്തിലെ വികസനത്തുടർച്ചയ്ക്കും ഇടതുപക്ഷ മുന്നണിയുടെ വിജയത്തിനുമായി സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്ക് റാലി ആവേശം പകർന്നു. കൂരാച്ചുണ്ട് ടൗൺ കേന്ദ്രീകരിച്ച് നടന്ന റാലിക്കും തുടർന്ന് നടന്ന യോഗത്തിനും പ്രമുഖ പ്രാദേശിക നേതാക്കളായ വി.ജെ. സണ്ണി, ജോസഫ് വെട്ടുകല്ലേൽ, ടി.കെ. ശിവദാസൻ, കെ.ജി. അരുൺ, വിത്സൻ പാത്തിച്ചാലിൽ, കാർത്തിക വിജയൻ, ജോസ് ചെരിയൻപുറത്ത് എന്നിവർ നേതൃത്വം നൽകി

വരും ദിവസങ്ങളിൽ കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കാനാണ് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി