കലാകാരന്മാരുടെ ‘സന്തോഷയാത്ര’: പേരാമ്പ്രയിൽ

 


പേരാമ്പ്ര: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ പേരാമ്പ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സന്തോഷയാത്ര സംഘടിപ്പിച്ചു. കലാസാംകാരിക രംഗത്തെ വിവിധ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി മേഖലയിലെ നിരവധി കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും യാത്രയിൽ അണിനിരന്നു.

​മരക്കാടി സ്ക്വയറിൽ നിന്ന് ആരംഭിച്ച സന്തോഷയാത്ര പേരാമ്പ്ര പട്ടണം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിനിമാ-നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരുടെ ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.




വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സമരത്തിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ച സർക്കാരിന് സംഘടന അഭിവാദ്യങ്ങൾ അർപ്പിച്ചു. 

 പെൻഷൻ തുക വർദ്ധിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ ചേരാൻ ഒരു അവസരം കൂടി നൽകി. പെൺമക്കളുടെ വിവാഹ ധനസഹായം, ചികിത്സാ ചിലവ് തുടങ്ങിയ ആനുകൂല്യങ്ങളിലും വർദ്ധനവ് വരുത്തി.


ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് കൂരാചുണ്ട്, ജില്ലാ വൈസ് പ്രസിഡന്റ് ശശി കോട്ടിൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കനവ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീധരൻ നൊച്ചാട്, ലതാ നാരായണൻ, രവി കൊഴക്കോടൻ, മനോജ് മംഗലശേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും കരുതലിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് സന്തോഷയാത്ര സമാപിച്ചത്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി