ജനഹൃദയങ്ങളിലേക്ക് സച്ചിൻദേവ്; കൂരാച്ചുണ്ടിൽ വോട്ടഭ്യർത്ഥിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി

 



കൂരാച്ചുണ്ട്: ബാലുശേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. സച്ചിൻദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. രാവിലെ മുതൽ ആരംഭിച്ച പര്യടനത്തിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് വിവിധയിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

​പര്യടനത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെയും ആരാധനാലയങ്ങളെയും സന്ദർശിച്ച് അദ്ദേഹം അനുഗ്രഹം തേടി. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, കല്ലാനോട് സെന്റ് മേരീസ് ഇടവക വികാരി ഫാ. ജിനോ ചുണ്ടയിൽ, കരിയാത്തുംപാറ സെന്റ് ജോസഫ്‌സ് ഇടവക വികാരി ഫാ. രാജേഷ് കുറ്റിക്കാട്ട് എന്നിവരെ സന്ദർശിച്ച അദ്ദേഹം മണ്ഡലത്തിലെ വികസന കാര്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്തു.

​തുടർന്ന് കൂരാച്ചുണ്ടിലെ വിവിധ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും എത്തിയ സ്ഥാനാർത്ഥി തൊഴിലാളികളോടും വ്യാപാരികളോടും വോട്ടഭ്യർത്ഥിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ വികസനത്തുടർച്ചയ്ക്കായി വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

​സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.കെ. സുമേഷ്, ഏരിയാ കമ്മിറ്റിയംഗം വി.ജെ. സണ്ണി, കെ.ജി. അരുൺ, മാത്യു ആന്റോ, ശ്രീജൻ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയോടൊപ്പം പര്യടനത്തിലുടനീളം പങ്കെടുത്തു. വരും ദിവസങ്ങളിലും മണ്ഡലത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികൾ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി