പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു.

 


പേരാമ്പ്ര: ഇന്ധനം നിറയ്ക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് മർദനം. മൂരികുത്തിയിലെ പ്രോമിസ് ഫ്യൂവൽസിൽ ജോലി ചെയ്യുന്ന പാറാട്ടുപാറ നിരവത്ത് ഉഷ (48)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഓട്ടോറിക്ഷയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരി ഡ്രൈവറോട് അതിനെ പറ്റി ചോദിച്ചു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഡ്രൈവർ ഡീസൽ ടാങ്കിന്റെ മൂടി ഉപയോഗിച്ച് തലയിൽ അടിച്ചെന്നാണ് ഉഷയുടെ പരാതി. പരിക്കേറ്റ ഉഷയെ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയതായി അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി