റോഡിന് കുറുകെ കെട്ടിയ 'മരണക്കെണി'; നിയന്ത്രണം വിട്ട് വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
റോഡില്‍ കെട്ടിയ കയർ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അതിൽ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേള്‍ക്കുക ആയിരുന്നു...
തിരുവനന്തപുരം: റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി ജയചന്ദ്രദേവ് (62) വിടവാങ്ങി. തിങ്കളാഴ്ച രാവിലെ മുള്ളിലവിൻമൂട് കാരക്കോണം ക്ഷേത്രകവാടത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്..
റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കാനായി കെട്ടിയിരുന്ന കയർ ശ്രദ്ധയിൽപ്പെടാതെ ജയചന്ദ്രദേവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ അതിൽ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആറോഡിന് കുറുകെ കെട്ടിയ 'മരണക്കെണി'; നിയന്ത്രണം വിട്ട് വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Comments
Post a Comment