അറിയിപ്പ്
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി, നിലവിലുള്ള ആശുപത്രി കവാടം ഇന്ന് (11/03/2026, ബുധനാഴ്ച) രാത്രി പൊളിച്ചുനീക്കുന്നതാണ്.
അതിനാൽ, ആശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുന്നു:
ആശുപത്രിയിലേക്കുള്ള പ്രവേശനം ഇനി മുതൽ CKG കോളേജ് റോഡിലൂടെ ഡയാലിസിസ് സെന്ററിന് മുൻവശത്തുകൂടി ആയിരിക്കും.
ഇന്ന് രാത്രി മുതൽ ഈ പുതിയ ക്രമീകരണം നിലവിൽ വരുന്നതാണ്.
പൊതുജന ശ്രദ്ധയ്ക്ക്
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ മാറ്റത്തോട് മുഴുവൻ ആളുകളും പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താൽക്കാലികമായി ഉണ്ടാകുന്ന ഈ ബുദ്ധിമുട്ട് ആശുപത്രിയുടെ മെച്ചപ്പെട്ട സൗകര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് മനസ്സിലാക്കി എല്ലാവരും പിന്തുണ നൽകുക.
മെഡിക്കൽ ഓഫീസർ
ഗവ. താലൂക്ക് ആശുപത്രി, പേരാമ്പ്ര
തീയതി: 11/03/2026
മെഡിക്കൽ ഓഫീസർ ഗവ. താലൂക്ക് ആശുപത്രി, പേരാമ്പ്ര

Comments
Post a Comment