കോഴിക്കോട് ട്രെയിനിൽ സഹയാത്രികനായ യുവാവിനെ കുഞ്ഞിനെ ഏൽപ്പിച്ച് യുവതി കടന്നുകളഞ്ഞു;

 


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കണ്ണൂർ-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ, ട്രെയിനിലുണ്ടായിരുന്ന ഒരു യുവാവിനോട് തന്റെ ഒരു വയസ്സുള്ള ആൺകുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച ശേഷം ഇരുപത്തിയഞ്ചുകാരിയായ യുവതി കടന്നുകളയുകയായിരുന്നു. ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിനെ യുവാവിനെ ഏൽപ്പിച്ചത്.


ട്രെയിൻ കോഴിക്കോട് വിട്ട് കല്ലായി പിന്നിട്ടിട്ടും യുവതി തിരികെ വരാത്തതിനെ തുടർന്ന് യുവാവ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ യുവാവ് ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. നിലവിൽ കുഞ്ഞിനെ വെള്ളിമാട്കുന്ന് സി.ഡബ്ല്യു.സി ഒബ്‌സർവേഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി