ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളിൽ മുന്നിൽ നിന്ന് കരഞ്ഞു, ഹൃദയാഘാതമെന്ന് വിശ്വസിപ്പിച്ചു, ഒടുവിൽ കല്ലറ തുറന്നപ്പോൾ തെളിഞ്ഞത് നാടിനെ നടുക്കിയ സംഭവം...

 



​ബെംഗളൂരു: വിശ്വസിച്ചു കൂടെനിന്നവർ തന്നെ കാലനായി മാറിയ ഭീതിപ്പെടുത്തുന്ന വാർത്തയാണ് കർണാടകയിലെ തുംകൂരിൽ നിന്ന് പുറത്തുവരുന്നത്. സ്വാഭാവിക മരണമെന്ന് കരുതി മറവുചെയ്ത 50 വയസ്സുകാരനായ പരമേഷിന്റേത് ആസൂത്രിതമായ കൃത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പരമേഷിന്റെ ഭാര്യ ആശ, ഇവരുടെ ആൺസുഹൃത്ത് ചന്ദ്രപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു..


പരമേഷ് മരിച്ച് കൃത്യം 19ാം ദിവസം ആശ തന്റെ ആൺസുഹൃത്തായ ചന്ദ്രപ്പയെ വിവാഹം കഴിച്ചതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്. മരണത്തിന്റെ സങ്കടം മാറും മുൻപേയുള്ള ഈ വിവാഹം പരമേഷിന്റെ സഹോദരി നന്ദിതയിൽ വലിയ സംശയമുണ്ടാക്കി. ഹൃദയാഘാതം മൂലമാണ് പരമേഷ് മരിച്ചതെന്ന ആശയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്ന് കാട്ടി നന്ദിത പോലീസിനെ സമീപിക്കുക ആയിരുന്നു..


പരാതിയെത്തുടർന്ന് തഹസിൽദാറുടെ സാന്നിധ്യത്തിൽ ശരീരം പുറത്തെടുത്ത് വീണ്ടും വിശദമായ പരിശോധനകള്‍ നടത്തി. ഇതിലാണ് പരമേഷിന്റേത് സ്വാഭാവിക മരണമല്ലെന്നും, ശ്വാസം മുട്ടിയാണ് മരിച്ചതെന്നും വ്യക്തമായത്. ​പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..


'കാറ്ററിംഗ് സ്ഥാപനം നടത്തിവരികയായിരുന്ന ആശയ്ക്ക് ചന്ദ്രപ്പയുമായുള്ള ബന്ധത്തിന് തന്റെ ഭര്‍ത്താവായ പരമേഷ് തടസ്സമായിരുന്നു. ചന്ദ്രപ്പയെ വിവാഹം കഴിക്കാൻ വേണ്ടി ഇരുവരും ചേർന്ന് കൃത്യം ആസൂത്രണം ചെയ്തു. ഉറക്കത്തിലായിരുന്ന പരമേഷിനെ തലയിണ മുഖത്തമർത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. മരണം ഹൃദയാഘാതം മൂലമാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ ആശയ്ക്കായി. എല്ലാവരുടെയും മുന്നിൽ കരഞ്ഞുവിളിച്ച് അഭിനയിച്ച പ്രതികൾ തന്നെയാണ് മറവുചെയ്യാനും മുന്നിൽ നിന്നത്.'


ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് ആശ പരമേഷിനെ വിവാഹം കഴിച്ചിരുന്നത്. പ്രണയത്തിന് വേണ്ടി കൂടെക്കഴിഞ്ഞവനെ ഇല്ലാതാക്കിയ ആശയുടെയും, ചന്ദ്രപ്പയുടെയും ക്രൂരത തുംകൂരു ദാസറഹള്ളി ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി