വാർഡിന്റെ മുത്തശ്ശിക്ക് വനിതാദിനത്തിൽ ആദരവ്; അന്നമ്മച്ചിക്ക് ആറാം വാർഡിന്റെ സ്നേഹപ്പൊന്നാട
കൂരാച്ചുണ്ട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിലെ ആറാം വാർഡിൽ വേറിട്ട ആഘോഷം. വാർഡിലെ ഏറ്റവും മുതിർന്ന വനിതയായ അന്ന ചക്കിട്ടനിരപ്പേലിനെ ആദരിച്ചുകൊണ്ട് വാർഡ് മെമ്പർ ഡാർലി അബ്രാഹം പുല്ലൻകുന്നേലിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു.
നാടിൻ്റെ വളർച്ചയിൽ മുൻതലമുറയിലെ വനിതകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും അന്ന ചക്കിട്ടനിരപ്പേലിനെപ്പോലുള്ളവരുടെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് എന്നും മാതൃകയാണെന്നും സമൂഹത്തിന്റെ വളർച്ചയിൽ. മുതിർന്ന തലമുറയിലെ സ്ത്രീകൾ നൽകിയ കരുത്തും ത്യാഗവും വിസ്മരിക്കാനാവില്ലെന്നും, അവരെ ചേർത്തുനിർത്തേണ്ടത് പുതുതലമുറയുടെ കടമയാണെന്നും ചടങ്ങിൽ ഡാർലി അബ്രാഹം പറഞ്ഞു.
അനിത ജോൺസൺ (CDS മെമ്പർ) സിമി ജോൺസൺ (ADS സെക്രട്ടറി) മിനി ജോസ് (എക്സിക്യൂട്ടീവ് അംഗം) കൂടാതെ കുടുംബശ്രീ അംഗങ്ങളായ ഷൈലി സിബി, ഷിൻസി തറയിൽ, ത്രേസ്യാമ്മ ചക്കിട്ടനിരപ്പേൽ, റോസമ്മ മാണി ചെത്തിപ്പുഴ, അജീന തറയിൽ, സെലിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലളിതമായി നടന്ന ചടങ്ങിൽ വാർഡിലെ നിരവധി കുടുംബാംഗങ്ങളും പങ്കെടുത്തു.

Comments
Post a Comment