യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാലക്കാട് - ചക്കിട്ടപാറ കെ.എസ്.ആർ.ടി.സി ബസ് സമയത്തിൽ മാറ്റം




കൂരാച്ചുണ്ട്/ ചക്കിട്ടപാറ: പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും കൂരാച്ചുണ്ട് വഴി ചക്കിട്ടപാറയിലേക്ക് സർവീസ് നടത്തുന്ന ബസ്സിൻ്റെ സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്രധാന മാറ്റങ്ങൾ:

പഴയ സമയം: ഉച്ചയ്ക്ക് ശേഷം 3.50-ന് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.

പുതിയ സമയം: ഇനി മുതൽ ഉച്ചയ്ക്ക് ശേഷം 3.30-ന് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നു കോഴിക്കോട്ടേക്ക് ബസ് യാത്ര ആരംഭിക്കും.

പഴയ സമയം:  രാവിലെ ചക്കിട്ടപാറയിൽ നിന്ന് പാലക്കാട്ടേക്ക് 4.40 ന് പുറപെട്ടിരുന്നു 

പുതിയ സമയം: രാവിലെ ചക്കിട്ടപാറയിൽ നിന്ന് പാലക്കാട്ടേക്ക് 4.35 ന് യാത്ര ആരംഭിക്കും

വൈകിട്ട്  പാലക്കാട് നിന്നും കോഴിക്കോട് എത്തുന്നതുവരെയുള്ള എല്ലാ സ്റ്റോപ്പുകളിലും ഈ സമയമാറ്റം ബാധകമായിരിക്കും. അതിനാൽ ഈ റൂട്ടിലെ യാത്രക്കാർ 20 മിനിറ്റും രാവിലെ ചക്കിട്ടപാറ - നിന്ന് പാലക്കട്ടേക്ക് 5 മിനിട്ടും നേരത്തെയുള്ള മാറ്റം ശ്രദ്ധിക്കണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

അതേസമയം, കോഴിക്കോട് നിന്നും കൂരാച്ചുണ്ട് - ചക്കിട്ടപാറ ഭാഗത്തേക്ക് വരുന്ന സമയത്തിൽ,   യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


മണ്ണാർക്കാട് നിന്നും

02.10 PM മണ്ണാർക്കാട് - പാലക്കാട്


പാലക്കാട് നിന്നും

03.30 PM പാലക്കാട്

05.30 PM പെരിന്തൽമണ്ണ

7.40 PM കോഴിക്കോട് ( കോഴിക്കോട് എത്തുന്നത്)

09.05 PM കോഴിക്കോട് (ചക്കിട്ടപാറക്ക് പോകുന്നത്)

09.50 PM ബാലുശ്ശേരി

10. 15 PM കൂരാച്ചുണ്ട് 

10.25 PM ചക്കിട്ടപാറ


 ചക്കിട്ടപാറ നിന്നും

04.35 AM ചക്കിട്ടപാറ

04.45 AM കൂരാച്ചുണ്ട് 

10.20 AM പാലക്കാട്


പാലക്കാട് നിന്ന് മണ്ണാർക്കാട്

രാവിലെ പാലക്കാട്  10.50 ന്

12.00 PM മണ്ണാർക്കാട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി