കൂരാച്ചുണ്ടിൽ വികസന സ്വപ്നങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് വി.ടി. സൂരജിന്റെ പര്യടനം തുടരുന്നു

 


കൂരാച്ചുണ്ട്: തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിൽ എത്തി നിൽക്കുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ വോട്ടർമാരെ നേരിൽ കണ്ടും പ്രമുഖ വ്യക്തിത്വങ്ങളുടെ അനുഗ്രഹം തേടിയും യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് പര്യടനം തുടരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രമുഖ ആരാധനാലയങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.




ഇന്ന് രാവിലെ കാറ്റുള്ള മല പള്ളി, ഓഞ്ഞിൽ പള്ളി എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥി ഇടവക വികാരിമാരെ നേരിൽ കണ്ട് അനുഗ്രഹം തേടി. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക വിഷയങ്ങൾ വികാരിമാരുമായി അദ്ദേഹം ചർച്ച ചെയ്തു. സഭയുടെയും പ്രദേശവാസികളുടെയും വികസന സ്വപ്നങ്ങളെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.


പള്ളികളിലെത്തിയ സ്ഥാനാർത്ഥിക്ക് ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വികസന മുരടിപ്പിന് അറുതി വരുത്താനും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും താൻ മുൻപന്തിയിലുണ്ടാകുമെന്ന് സന്ദർശന വേളയിൽ വി.ടി. സൂരജ് ഉറപ്പുനൽകി.

ജെറിൻ കുര്യാക്കോസ്, അഭിനവ്, സുബിൻ ഷാജി, ബിജുമാണി,ജ്യോതിഷ്,  ജിസ്സോ മാത്യു തുടങ്ങിയർക്കൊപ്പം  പ്രാദേശിക യുഡിഎഫ് നേതാക്കളും പ്രവർത്തകരും സന്ദർശന വേളയിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ കൂടുതൽ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിക്കാനാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി