ജനമനസ്സുകൾ തൊട്ടറിഞ്ഞ് സച്ചിൻ ദേവിന്റെ പര്യടനം; ഇന്ന് കൂരാച്ചുണ്ടിൽ നിന്ന് ആരംഭിക്കും വിപുലമായ സ്വീകരണം

 


കൂരാച്ചുണ്ട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി  അഡ്വ. കെ.എം. സച്ചിൻ ദേവിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി തുടരുന്നു. മണ്ഡലത്തിന്റെ വികസനത്തുടർച്ചയും രാഷ്ട്രീയ നിലപാടുകളും ഉയർത്തിപ്പിടിച്ച് വോട്ടർമാരെ നേരിൽ കാണുന്ന പര്യടനത്തിന്റെ ഭാഗമായി നാളെ (മാർച്ച് 26, വ്യാഴം) മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

രാവിലെ 8.30-ന് കൂടത്താം പൊയിലിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം വോട്ട് അഭ്യർത്ഥിക്കും. യുവജനതയുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് പര്യടനത്തിലുടനീളം സ്ഥാനാർത്ഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നാളെത്തെ പര്യടന പരിപാടികൾ:

രാവിലെ:

08.30 - കൂടത്താം പൊയിൽ (തുടക്കം)

09.00 - മൊട്ടൻതറ

09.30 - കരികണ്ടൻ പാറ

10.00 - പൊറാളി

10.30 - വട്ടച്ചിറ

11.00 - എരപ്പാംന്തോട്

11.30 - കോളിക്കടവ്

12.00 - നരയംകുളം

12.30 - മൂലാട് (വിശ്രമം)

ഉച്ചയ്ക്ക് ശേഷം:

03.00 - പടിയക്കണ്ടി

03.30 - തിരുവോട്

04.00 - വയസ്സ്

04.30 - തൃക്കുറ്റിശ്ശേരി

05.00 - പുതിയോട്ടുമുക്ക്

05.30 - കുന്നുമ്മൽപൊയിൽ

06.00 - കണ്ണാടിപൊയിൽ

06.30 - വട്ടോളി

07.00 - ആര്യൻകുന്നത്ത് താഴെ (സമാപനം)

ഓരോ കേന്ദ്രങ്ങളിലും എൽ.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർത്ഥിക്ക് ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. രാത്രി 7 മണിക്ക് ആര്യൻകുന്നത്ത് താഴെ പൊതുസമ്മേളനത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി