മലയോരത്തിന്റെ ജനമനസ്സുകൾ കീഴടക്കാൻ അഡ്വ. ഫാത്തിമ തഹ്‌ലിയ; ചക്കിട്ടപാറയിൽ ആവേശകരമായ പര്യടനം

 


ചക്കിട്ടപ്പാറ: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‌ലിയ ചക്കിട്ടപാറ പഞ്ചായത്തിൽ ഊർജിതമായ പര്യടനം നടത്തി. ചക്കിട്ടപാറ പള്ളി വികാരി ഫാ. പ്രിയേഷ് തേവടിയെ സന്ദർശിച്ചതോടെയാണ് മേഖലയിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ യൗസേപ്പി താവിന്റെ തിരുനാളിന്റെ ഭാഗമാ യി നടത്തിയ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.

 സന്ദർശനത്തിൽ മണ്ഡലത്തിലെ വിവിധ വികസന കാര്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും ചർച്ചയായി. ചക്കിട്ടപാറ പള്ളി വികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രദേശത്തെ പ്രമുഖ വ്യക്തികളെയും വോട്ടർമാരെയും നേരിൽ കണ്ട് ഫാത്തിമ തഹ്‌ലിയ വോട്ടഭ്യർത്ഥിച്ചു. യുഡിഎഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി താൻ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും വോട്ടർമാരുമായി അവർ പങ്കുവെച്ചു.

മുതിർന്ന യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചക്കിട്ടപാറയിലെ പര്യടനം. പഞ്ചായത്ത് പ്രസിഡൻ്റ്  മോളി ആയിത്തമറ്റത്തിൽ, ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കോച്ചേരി, ഗിരീഷ് കോമച്ചംകണ്ടി, ബാബു പള്ളിക്കൂടത്തിൽ, ഗിരിജ ശശി, ബിന്ദു ബാലകൃഷ്ണൻ, ബാബു കൂനംന്തടം ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  ജെയിൻ ജോൺ തുടങ്ങിയ  നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു.

ചക്കിട്ടപാറയിലെ വിവിധ വാർഡുകളിലൂടെ കടന്നുപോയ പര്യടനത്തിന് വോട്ടർമാരിൽ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കാർഷിക മേഖലയിലെ പ്രതിസന്ധികളും മലയോര ജനതയുടെ ആശങ്കകളും പരിഹരിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാനാർത്ഥി വോട്ടർമാർക്ക് ഉറപ്പുനൽകി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും സ്ഥാനാർത്ഥി സമാനമായ രീതിയിൽ പര്യടനം തുടരും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി