കുളക്കരയിൽ ചെരിപ്പുകൾ, പിന്നാലെ മൃതദേഹം; നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

 




നെയ്യാറ്റിൻകരയിൽ നടുക്കം, അമ്മ ജോലിക്ക് പോയ സമയം കാണാതായ 10ാം ക്ലാസുകാരി അനഖയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തിനു സമീപം ചെരിപ്പ് കണ്ടതോടെ നോക്കിയ തിരച്ചിലിലാണ് സംഭവം...


നെയ്യാറ്റിൻകര: വീടിന് സമീപത്തെ കുളത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി അനഖ (15) ആണ് മരിച്ചത്. മാരായമുട്ടം എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ അനഖയെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.


കെ.എസ്.ഇ.ബിയിൽ താൽക്കാലിക ജീവനക്കാരിയായ അമ്മ ജോലിക്ക് പോയ സമയത്താണ് അനഖയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നാട്ടുകാരും, ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് കണ്ടെത്തുന്നത്. കുളത്തിന് സമീപം അനഖയുടെ ചെരിപ്പുകൾ കണ്ടതിനെത്തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുക ആയിരുന്നു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് പുറത്തെടുത്തത്. അനഖയുടെ പിതാവ് നിലവിൽ വിദേശത്താണ്..

അനഖയുടെ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും വലിയ ദുരൂഹത ആരോപിക്കുന്നുണ്ട്. ഒരാൾ മുങ്ങിമരിക്കാൻ ആവശ്യമായ ആഴം ആ കുളത്തിനില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് കുടുംബം..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി