കോടഞ്ചേരിയിൽ വിശ്വാസപ്രതിഷേധം ഇരമ്പി; കുരിശ് തകർത്തവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം

 


കോടഞ്ചേരി : കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പതിറ്റാണ്ടുകളായി  കുരിശിന്റെ വഴി നടത്തിക്കൊണ്ടിരുന്ന  കോടഞ്ചേരി പള്ളി മലയിലെ  കുരിശ്  കഴിഞ്ഞദിവസം  നശിപ്പിക്കാൻ ശ്രമിച്ചതായി കാണുകയുണ്ടായി. 

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശിന് അവഹേളിക്കുന്ന രീതിയിൽ ആയുധങ്ങൾ ഉപയോഗിച്ച്    നശിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. കോടഞ്ചേരിയുടെ  മതസൗഹാർദ്ദത്തെയും  മതേതരത്വത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ  നടത്തിയ ഈ പ്രവർത്തനം അന്വേഷിക്കുന്നതിനും  നിയമനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയും കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 


 ഈ കുൽസിത പ്രവർത്തികൾ നടത്തിയവർ ആരും തന്നെ ആയാലും  അവരെ കണ്ടുപിടിക്കുകയും   നിയമപരമായിട്ടുള്ള ശിക്ഷകൾ വാങ്ങി കൊടുക്കുകയും ചെയ്യണമെന്നും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണെന്നും കുരിശിനെ ഭയക്കുന്നവർ ആണ് ഈ പ്രവർത്തികൾ ചെയ്തതെന്നും,  ഇനിയൊരിക്കലും കോടഞ്ചേരിയിൽ  നമ്മുടെ നാടിന്റെ  വിശ്വാസവും മതസൗഹാർദവും മതേതരത്വവും നശിപ്പിക്കുന്ന രീതിയിൽ ഒരു പ്രവർത്തനങ്ങളും ഉണ്ടാവാൻ പാടില്ല എന്നും, നാടിന്റെ ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവരുതെന്നും പ്രതിഷേധ സമ്മേളനത്തിൽ കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ സംസാരിക്കുകയുണ്ടായി. 

പ്രതിഷേധ യോഗത്തിൽ എ കെ സി സി  രൂപത പ്രസിഡന്റ്‌ ഡോ: ചാക്കോ കാളാംപറമ്പിൽ, പാരിഷ് സെക്രട്ടറി ജസ്റ്റിൻ തറപ്പേൽ, പാരിഷ് ട്രസ്റ്റി ജോൺസൺ തെങ്ങും തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ റാലിക്കും യോഗത്തിനും ഫാ.ആഷിൻ നീലം പറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട്, ഗോഡ്സൺ അക്കപടിക്കൽ, സോണി കല്ലുകുളങ്ങര, ജോബി ആയിരംമല  തുടങ്ങിയവർ നേതൃത്വം നൽകി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി