അഡ്വ. ശ്രേയ അരുണിന് കോൺഗ്രസിന്റെ അനുമോദനം

 


കൂരാച്ചുണ്ട്:  കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത യൂത്ത് കോൺഗ്രസ് കല്ലാനോട് യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ശ്രേയ ആൻ അരുൺ തെക്കേപറമ്പിലിനെ  കോൺഗ്രസ്, യൂത്ത് കോൺഗ്രസ്‌, കെഎസ് യു എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

UDF ചെയർമാൻ ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് അധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. 

UDYF ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, INTCU ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിസാം കക്കയം, ഷാജൻ കടുകന്മാക്കൽ, ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു. 

ജോൺസൺ മാളിയേക്കൽ, സജി കരിമ്പനക്കൽ, ഫ്രാൻസിസ് പുളിക്കൽ, ബിജോയ്‌ നെടിയകാല എന്നിവർ എന്നിവർ നേതൃത്വം നൽകി. ബാലുശ്ശേരി ബ്ലോക്ക് മെമ്പർ അരുൺ ജോസിന്റെയും സിന്ധുവിന്റെയും 2 പെണ്മക്കളിൽ മൂത്തയാളാണ് ശ്രേയ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി