അമ്മൂമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കണ്ടത് നിശ്ചലമായ ശരീരം; ഡോക്ടർമാരുടെ സംശയം തുമ്പായി;
കുഞ്ഞിന് ഇടക്കിടെ അസുഖങ്ങൾ വരുമെന്ന പേടിയിൽ സ്വന്തം മകളുടെ ജീവനെടുത്തു, തിരുവനന്തപുരത്തെ നടുക്കിയ ക്രൂരത, അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്...
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുകാരി പവിത്രയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അമ്മ അശ്വതി ശ്വാസം മുട്ടിച്ച് ജീവനെടുത്തത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. അശ്വതിയുടെയും, സുഭാഷിന്റെയും മകളാണ് പവിത്ര.
അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തിൽ വിരലടയാളങ്ങൾ കണ്ടത് ഡോക്ടർമാരിൽ സംശയമുണ്ടാക്കി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്.
കുഞ്ഞിന് ഇടയ്ക്കിടെ അസുഖങ്ങൾ വരുന്നത് മൂലമുള്ള പ്രകോപനമാണ് കൃത്യം ചെയ്യാന്‍ കാരണമെന്ന് അശ്വതി പോലീസിനോട് പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിന്റെ ജീവനെടുത്തത് എന്ന് പ്രതിയായ അമ്മ സമ്മതിച്ചിട്ടുണ്ട്.

Comments
Post a Comment