മകന്റെ മരണം താങ്ങാനായില്ല; ഡയാലിസിസിന് പിന്നാലെ അച്ഛനും യാത്രയായി.
കണ്ണൂർ: ഒരു നാടിന്റെയാകെ പ്രാർത്ഥനകളെ വിഫലമാക്കി, ചികിത്സയിലിരിക്കെ മകൻ മരിച്ചതിന് പിന്നാലെ അച്ഛനും യാത്രയായി. ഇരിണാവ് സ്വദേശികളായ പട്ടടത്ത് അർജുൻ (26), അച്ഛൻ രവീന്ദ്രൻ പൂക്കോട്ടി കരിയിൽ (68) എന്നിവരുടെ വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി..
വാഹന അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ ആയിരുന്നു അർജുൻ. അർജുന്റെ ജീവൻ തിരികെ പിടിക്കാനായി നാടൊന്നാകെ കൈകോർത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് കാത്തിരിക്കുന്നതിന് ഇടയിലാണ് ഇന്നലെ അന്ത്യം സംഭവിച്ചത്..
മകന്റെ വേർപാട് അറിഞ്ഞതിന് തൊട്ടുപിന്നാലെ, ഡയാലിസിസിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയില്‍ ആയിരുന്ന അച്ഛൻ രവീന്ദ്രനും ഈ ലോകത്തോട് വിടപറഞ്ഞു. ഒരേസമയം അച്ഛനെയും മകനെയും നഷ്ടപ്പെട്ട ഈ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ഇരിണാവ് ഗ്രാമവും ഒപ്പം ചേരുകയാണ്.

Comments
Post a Comment