മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ*
കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. മാസപ്പിറവി കണ്ടതിനാൽ വെള്ളിയാഴ്‌ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. റമദാൻ മാസത്തിൻ്റെ അവസാനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹങ്ങൾ ആഘോഷിക്കുന്നതാണ് ഈദ്-ഉൽ-ഫിതർ.
കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ വലിയ ആഘോഷമായി ആഘോഷിക്കും. പള്ളികളിലും സ്‌കൂൾ ഗ്രൗണ്ടുകളിലും, മസ്ജിദുകളിലും ഈദ് ഗാഹുകൾ നടക്കും.

Comments
Post a Comment