പടയൊരുക്കം തുടങ്ങി യു.ഡി.എഫ്; കാളങ്ങാലിമുക്കിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു



കൂരാച്ചുണ്ട്:  വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി 78, 79, 80 ബൂത്തുകളുടെ സംയുക്ത യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. കാളങ്ങാലിമുക്കിലെ നന്തളത്ത് ബിൽഡിങ്ങിൽ സജ്ജീകരിച്ച ഓഫീസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. ഷെഹീൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന യു.ഡി.എഫ് സംവിധാനം താഴെത്തട്ടിൽ കൂടുതൽ കരുത്തുറ്റതാക്കാൻ ഇത്തരം ഓഫീസുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ചെയർമാൻ ജോസ് വെളിയത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ ഘടകകക്ഷി നേതാക്കളും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

യു.ഡി.എഫ് കൺവീനർ ഒ.കെ. അമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി എന്നിവർ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ഹമീദ്, കേരള കോൺഗ്രസ് (ജോസഫ്) നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചൊറുക്കാവിൽ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു.

കൂടാതെ വിൻസി തോമസ്, സരീഷ് ഹരിദാസ്, ബൂത്ത് പ്രസിഡന്റുമാരായ സണ്ണി പാരഡൈസ്, ബെസ്‌ലിൻ മഠത്തിനാൽ, സ്വപ്നകുമാർ അമ്പയത്തൊടി, ജ്യോതിഷ് രാരപ്പൻകണ്ടി തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ബൂത്ത് തലത്തിലുള്ള പ്രചാരണ പരിപാടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു

.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി