കാട്ടുപന്നി ആക്രമണം: പൂഴിത്തോട്ടിൽ യുവാവിന് പരിക്ക്; പനക്കൻകടവ് റോഡിൽ ഭീതി

  


പൂഴിത്തോട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പൂഴിത്തോട് പനക്കൻകടവ് റോഡിൽ വെച്ച് പെയിന്റിംഗ് തൊഴിലാളിയായ കിഴക്കേകൂടിൽ രെഞ്ചുവിനാണ് (30) പരിക്കേറ്റത്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ പന്നിക്കൂട്ടം രെഞ്ചുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രെഞ്ചു നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. പനക്കൻകടവ് റോഡിലും സമീപത്തെ കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.


പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ പന്നികൾ ഇറങ്ങുന്നത് കർഷകർക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനൊപ്പം തന്നെ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്നും കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി