ബാത്ത്റൂമിൽ പ്രസവം, പിന്നാലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൃതദേഹം; നാടിനെ ഞെട്ടിച്ച് ദമ്പതികളുടെ ക്രൂരത



കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിനുള്ളിലെ ഫ്രിഡ്‌ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം. തിങ്കളാഴ്ച കൊടുങ്ങല്ലൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ചാത്തേടത്തുപറമ്പിൽ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫ്രിഡ്‌ജിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ഒടുവിൽ, വൈകീട്ട് നാലേകാലോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് മൂന്ന് മാസത്തോളം പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അഭിഷേകിനെയും അപർണയേയുംപോലീസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ഫ്‌ലാറ്റിലെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞ് പുറത്തുവന്നത് എന്നാണ് അപർണ പോലീസിന് നൽകിയിരിക്കുന്ന മൊഴി. നഴ്സിങ് വിദ്യാർഥിനിയായിരുന്ന തനിക്ക് പ്രസവശേഷം ഭ്രൂണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെവിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ സവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി