വീടിനുള്ളിൽ കണ്ടെത്തിയത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; അകന്ന് കഴിഞ്ഞവർ ഒടുവിൽ മരണത്തിലും ഒറ്റയ്ക്കായി

 


തിരുവനന്തപുരം:  ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്‌പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലും പുഷ്‌പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽനിന്ന് ദുർഗന്ധമുണ്ടായതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഒൻപതോടെ പോലീസ് എത്തിയാണ് പരിശോധന നടത്തിയത്.

മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഇരുവരും അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി