കൂലി വർധനവ്: കൂരാച്ചുണ്ടിൽ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

 


കൂരാച്ചുണ്ട്: കൂലി വർധിപ്പിക്കണമെന്ന തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യം വ്യാപാരികൾ അംഗീകരിക്കാത്തതിനെത്തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ ഇന്ന് (ബുധനാഴ്ച) മുതൽ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷന്റേതാണ് തീരുമാനം.

നിലവിലെ ജീവിതസാഹചര്യങ്ങൾ കണക്കിലെടുത്ത് കൂലി പുതുക്കി നിശ്ചയിക്കണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചർച്ചകളിൽ അനുകൂലമായ നിലപാടല്ല വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. ഇതേത്തുടർന്നാണ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ തൊഴിലാളികൾ നിർബന്ധിതരായത്.

പണിമുടക്കിന് മുന്നോടിയായി നടന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. സലാം തെരുവത്ത്, അശോകൻ കുട്ടിപ്പറമ്പിൽ, റസാഖ് മുഖം വീട്ടിൽ, ഹമീദ് ശങ്കരവയൽ തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവൻഷനിൽ സംസാരിച്ചു.

സമര പ്രഖ്യാപനത്തിന്റെ ഭാഗമായി തൊഴിലാളികൾ കൂരാച്ചുണ്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും, ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടുമെന്നും നേതാക്കൾ അറിയിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി