മരണച്ചുഴിയിലെ മഹാത്യാഗം: സഹപ്രവർത്തകർക്കായി എരിയുന്ന ബസിലേക്ക് വീണ്ടും നടന്നു കയറിയ കൂരാച്ചുണ്ട് സ്വദേശി റോയി ജോസഫ്.


✒️  ജേക്കബ് കോച്ചേരി 

കൂരാച്ചുണ്ട്/ ചെമ്പനോട:   ഗുരുവായൂർ - കോഴിക്കോട് തലശേരി റോഡിലോടുന്ന പ്രണവം എന്ന സ്വകാര്യ ബസ്. കൂ ടുതൽ യാത്രക്കാരെ കിട്ടാൻ മത്സര ഓട്ടം നടത്തുന്ന റൂട്ടാണിത്. അൻപത്തഞ്ച് യാത്രക്കാരുമായി കോഴിക്കോട് - തലശേരി ലക്ഷ്യ മാക്കി കുതിക്കുന്നു. ഓരോ യാത്ര യിലും ഡ്രൈവറെ വിശ്വസിച്ചാണ് യാത്രികർ ബസിൽ കയറുന്നത്. അമിതവേഗതയിൽ ആയിരുന്ന ബ സ് മലപ്പുറം ഭാഗത്തെത്തിയപ്പോൾ കെഎസ്ആർടിസി ബസിനെ പിന്നിലാക്കി കൂടുതൽ വേഗം ആർജിച്ചു. കോട്ടക്കൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുൻ പ് പൂക്കിപ്പറമ്പ് എത്തിയപ്പോൾ വലിയ ശബ്ദത്തോടെ ബസ് ആടി ഉലയാൻ തുടങ്ങി.


ബസിന്റെ ആക്സ‌ിൽ പൊട്ടി റോഡിൽ കുത്തി നിരങ്ങി. നി യന്ത്രണം വിട്ട ബസ് പൊടുന്നനവെ ഇടത്ത് അവിടെയുണ്ടാ യിരുന്ന കാറിന്റെ മുകളിലേക്കാണ് ആദ്യം ചെരിഞ്ഞത്. പിന്നീ ട് ഇടതുവശത്തേക്ക് പൂർണമായി മറിഞ്ഞു. മറിഞ്ഞ ഭാഗത്തേ ക്ക് മനുഷ്യർ അട്ടിയട്ടിയായി കിടന്നു. ആർത്തനാദവും നിലവി ളിയും! മുകളിലുള്ളവരുടെ ചവിട്ടും ഭാരവും നിമിത്തം അടിയി ൽപ്പെട്ടവർ നിലവിളിച്ചു. ബസിൻ്റെ വാതിൽ മറിഞ്ഞ ഭാഗത്താ യിരുന്നതിനാൽ യാത്രക്കാർക്ക് പുറത്തു കടക്കാൻ കഴിയുന്നി ല്ല. മുകളിലുള്ള ചിലരെ ബസിലെ ജീവനക്കാർ പുറത്തെത്തി ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവർ പുറകിലെ ചില്ലു പൊട്ടി ച്ച് യാത്രക്കാരെ പുറത്തെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ ബസിന്റെ മുൻഭാഗത്ത് പെട്ടന്ന് തീ പടർന്നു. ഡീസൽ ടാങ്ക് പൊ ട്ടി ബസിലാകെ പരന്നൊഴുകിയ ഡീസലിൽ തീ പടരാൻ തുട ങ്ങി. വസ്ത്രത്തിൽ തീ പടർന്ന ഒരാൾ മരണവെപ്രാളത്തിൽ പുറത്തുകടക്കാനായി ബസിൻ്റെ മുൻഭാഗത്ത് നിന്ന് പിൻഭാഗ ത്തേക്ക് ഓടി വന്നത് തീ എല്ലായിടത്തും പടരാൻ കാരണമാ യി. വസ്ത്രങ്ങളിൽ പറ്റിയിരുന്ന ഡീസലിൽ തീ പിടിച്ചതോടെ വീണ്ടും ഏവരും പരിഭ്രാന്തരായി. വീണുകിടക്കുന്നവരെ ചവി ട്ടിത്തള്ളി ചിലർ പുറത്തുകടക്കാൻ ശ്രമിച്ചു. ഉച്ചവെയിലിന്റെ കാഠിന്യവും എവിടെ നിന്നോ ഓടിയെത്തിയ കാറ്റും തീനാള ങ്ങളെ ആളിക്കത്തിച്ചു. നിമിഷങ്ങൾക്കുള്ളിൽ ബസ് ആകമാനം തീ പടർന്നു.



ഓടിക്കൂടിയ നാട്ടുകാരും മറ്റ് യാത്രികരും തെങ്ങിൻത്തല പ്പോളം ഉയരുന്ന തീയാണ് പിന്നീട് കണ്ടത്. റോഡരികിൽ ഒരു ബസ് നിന്നനിൽപ്പിൽ കത്തുന്നു. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽ ക്കുന്ന വഴിയാത്രക്കാരും! തിളക്കുന്ന വെയിലിനു പുറമേ പൊ ള്ളുന്ന തീയും. ചൂട് കാരണം ആർക്കും ബസിനരികിലേക്ക് അ ടുക്കുവാൻ ആകാത്ത അവസ്ഥ! ബസിനുള്ളിൽനിന്നു കത്തി യമരുന്ന പച്ചമനുഷ്യർ. ജീവനുവേണ്ടി അവസാന ശബ്ദവും ഉ യർത്തി അലറുന്ന നിസഹായർ. പുറകിലെ സീറ്റിൽ വിറക് കൊ ള്ളി പോലെ കത്തുന്ന ചില മനുഷ്യരുടെ രൂപങ്ങൾ, അതിഭീ തിതമായ കാഴ്‌ച!


ബസിനുള്ളിൽ വീണ് തിങ്ങി ഞെരുങ്ങിയിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ ആർത്തിയോടെ അഗ്നി വിഴുങ്ങിക്കൊണ്ടിരുന്നു. ചെറിയ പൊട്ടിത്തെറികൾ. തലയോട്ടികൾ പൊട്ടുന്നതാവണം! നേരിയ രോദനങ്ങൾ തീയുടെ അട്ടഹാസത്തിൽ അലിഞ്ഞമർ ന്നു! ദേഹമാസകലം പൊള്ളിയ രണ്ടുപേർ ബസിൽനിന്നു പ ണിപ്പെട്ട് ഇറങ്ങി ശരീരത്തിലെ തീ കെടുത്താനായി പാഞ്ഞു നടക്കുന്നു... പരിസരത്തുള്ള ചെറുപ്പക്കാർ തീയണയ്ക്കാനാ യി പരിശ്രമിച്ചു തുടങ്ങി. മറ്റ് ചിലർ വാഹനങ്ങൾ തടഞ്ഞുനി ർത്തിയും പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെ യ്യുന്നു. ആദ്യ 15 മിനിറ്റ് ഫലവത്തായ രക്ഷാപ്രവർത്തനങ്ങളൊ ന്നും ഉണ്ടായില്ല. മലപ്പുറം പോലീസ് ക്യാമ്പിൽനിന്ന് ദ്രുതകർമ സേനയും ജീപ്പുകളും എത്താൻ 15 മിനിറ്റോളം എടുത്തു. ആ ദ്യ ഫയർ എൻജിൻ കുതിച്ചെത്തിയപ്പോഴേക്കും തീ എല്ലാ ജീ വനേയും നക്കിയെടുത്തിരുന്നു ! കരിഞ്ഞ മൃതശരീരങ്ങളും ശ രീരഅവശിഷ്ടങ്ങളും പുറത്തെടുക്കുന്ന ജോലി മാത്രമാണ് അവർക്കുണ്ടായിരുന്നത്. 



ഇന്ധനടാങ്കിൽനിന്നു തീവേഗം ആ ളിപ്പടർന്നതിനാലും രക്ഷാകവാടങ്ങൾ ഇല്ലാത്തതിനാലും ബ സിനകത്തുള്ള ഭൂരിപക്ഷം പേർക്കും രക്ഷപ്പെടാൻ കഴിഞ്ഞി ല്ല. ബസിൻ്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാൻ ആ യത് ഏതാനും പേർക്ക് മാത്രം! എങ്ങനെയാണ് ഈ അപക ടം ഉണ്ടായത് എന്നതിൻ്റെ കഥ പറയുന്ന തെളിവുകൾ റോഡി ൽ ഉരഞ്ഞു കിടന്നിരുന്നു. കേന്ദ്ര ജോയിൻ്റ് പൊട്ടി റോഡിലുര ഞ്ഞ് കുത്തിനിരങ്ങിയാണ് തീപിടിത്തവും അപകടവും ഉണ്ടാ യത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷി കൾ പറഞ്ഞു. ബസ് ഉയർത്തിയെങ്കിലും തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളെക്കാളേറെ കുറെ കരിഞ്ഞ മനുഷ്യരൂപങ്ങ ൾ ആയിരുന്നു ബാക്കി. 55 യാത്ര ക്കാരിൽ 41 പേരും ബസിൽ വെ ന്തു തീർന്നു. മൂന്ന് പേർ ആശുപത്രിയിൽ വെച്ച് മരിച്ചു. ആ ബസ് യാത്രയിൽ കോഴി ക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശിയായ റോയി ജോസഫ്, ചെമ്പനോട സ്വദേശിനികളായ രജനി മാത്യു, റീന ബാസ്റ്റിൻ, ഷി ജി തോമസ്, ബിന്ദു ദേവസ്യ എ ന്നിവരും ഉണ്ടായിരുന്നു. കോഴി ക്കോട് ജീസസ് യൂത്ത് പാരിഷ് മിനിസ്ട്രിയുടെ പ്രവർത്തകരാ യിരുന്നു അവർ. മാർച്ച് ഒന്നു മുതൽ 11 വരെയുള്ള മിഷൻ ഔ ട്ട് റീച്ച് പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുന്ന യാത്രയായിലാരു ന്നു ഈ അപകടം!

ഇടുക്കി ജില്ലയിലെ രാജപുരം ഇടവകയിലെ മിഷൻ പ്രവർ ത്തനം ജീസസ് യൂത്തിൻ്റെ പ്രേഷിതവേല ആയിരുന്നു. സാമ്പ ത്തികമായും സാമൂഹ്യമായും ഒട്ടേറെ പിന്നോക്കാവസ്ഥയുള്ള രാജപുരം ഇടവകയിൽ കുടുംബ പ്രേക്ഷിത ദൗത്യത്തിന് ശേ ഷം സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഈ ദാരുണ സംഭവത്തിൽ ഈ അഞ്ചു പേരും ഇരകളാകുന്നത്. 

ബസ് മറി ഞ്ഞ ബഹളത്തിനിടയിൽ റോയി ജോസഫിന് ബസിന് പുറത്ത് കടക്കാൻ സാധിച്ചു. പെട്ടെന്നാണ് ഡീസൽ ടാങ്ക് പൊട്ടി ബസി നുള്ളിലേക്ക് തീ പടർന്നത്. കൂടെയുള്ള കൂട്ടുകാരെ കണ്ടെത്താ നായി ബസിനുള്ളിലേക്ക് അദ്ദേഹം വീണ്ടും കയറി. ബിന്ദുവി നെ ഒരു വിധത്തിൽ സീറ്റിനിടയിൽനിന്നു വലിച്ചെടുത്ത് പുറ ത്തേക്ക് കൊടുത്തു. വീണ്ടും അടുത്ത ആളെ അന്വേഷിക്കുന്ന തിനിടയിൽ റോയിയുടെ ശരീരത്തിലേക്കും തീ പടരുകയായി രുന്നു.

 'സ്വന്തം സഹോദരനു വേണ്ടി ജീവൻ ബലി കഴിക്കുന്ന തിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന' യേശുവിൻ്റെ പ്രമാണം ജീവിതം കൊണ്ട് പാലിക്കുകയായിരുന്നു റോയി. അപകടത്തി ന് മുമ്പുതന്നെ ഒരു ദുഃസൂചന അവർക്ക് ലഭിച്ചതായി ബിന്ദു പിന്നീട് പറഞ്ഞു. എല്ലാവരെയും സമർപ്പിച്ച് അവർ പ്രാർഥിച്ച കൊണ്ടിരുന്നു. പക്ഷേ ദൈവനിയോഗം മറ്റൊന്നായിരുന്നു  പൊള്ളലോടെ ബസിൽനിന്നു പുറത്തെത്തിയ ബിന്ദുവിനെനാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. ബി ന്ദുവിൽനിന്ന് ഫോൺ നമ്പർ വാങ്ങി മറ്റുള്ളവരുടെ വീട്ടിലേ ക്ക് അറിയിച്ചു. അവൾ രക്ഷപ്പെട്ടതിലൂടെ മാത്രമാണ് കൂടെയു ണ്ടായിരുന്നവരുടെ വിവരങ്ങൾ അറിയാൻ വീട്ടുകാർക്ക് കഴി ഞ്ഞത്. ബിന്ദുവിൻ്റെ കൈയിലും കാലിലും മാത്രമേ പൊള്ള ലേറ്റിരുന്നുള്ളൂ. 'മുപ്പത് ശതമാനം മാത്രമേ പൊള്ളൽ ഉള്ളൂ എ ന്നും ഭയപ്പെടേണ്ടതില്ലെന്നും' ഡോക്ടർമാർ അറിയിച്ചു. കടു ത്ത വേദനയിൽനിന്ന് ഉണരുമ്പോൾ കൂടെയുണ്ടായിരുന്നവർ ക്ക് എന്തുപറ്റിയെന്ന് അവൾ ചോദിക്കും. 'അവർ സുഖമായിരി ക്കുന്നു; അടുത്ത വാർഡിൽ ഉണ്ട്' എന്ന് അമ്മ മറുപടി ആശ്വ സിപ്പിക്കുമ്പോഴും അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി മ ന്ദസ്മിതം പൊഴിക്കും; 'അമ്മ എന്നെ ആശ്വസിപ്പിക്കാൻ പറ യുകയാണ്, ഞാൻ അവരെ കാണുന്നു... മാതാവിന്റെ കൈയി ൽ പിടിച്ചു നടന്നുപോകുന്ന അവരെ എനിക്ക് കാണാം... മാ താവേ എന്നെയും കൂട്ടുമോ...' അവൾ പതിയെ പ്രാർഥിക്കും ! കൈകാലുകൾ പൊള്ളി വീർത്തിരുന്നു എങ്കിലും അവളുടെ മുഖം പ്രകാശിതമായിരുന്നു. തങ്ങൾക്ക് സംഭവിച്ചതിനെക്കുറി ച്ച് തെല്ലും പരിഭവമില്ലാതെ പതിയെ സംസാരിക്കും ... തന്നെ കാണാൻ വരുന്നവരെ അവൾ ആശ്വസിപ്പിക്കും. മൂന്നു ദിവ സം കഴിഞ്ഞപ്പോൾ, അവൾ സുഖപ്പെട്ടു വരുന്നുവെന്നും അവ ൾക്ക് ഇഷ്ടമുള്ള ഭക്ഷണം കൊടുക്കാം എന്നും ഡോക്ടർമാർ പറഞ്ഞു. പക്ഷേ മാർച്ച് 15ന്, അവളെ കാത്തിരുന്ന ദൈവഹി തം നിറവേറി; മാതാവിൻ്റെ കൈയും പിടിച്ച് അവളും സ്വർഗയാത്ര തുടങ്ങി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി