കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്

 


ലോക ക്ഷയരോഗ ദിനം: കൂരാച്ചുണ്ടിൽ ഇന്ന് ബോധവൽക്കരണ റാലി

കൂരാച്ചുണ്ട്: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് (മാർച്ച് 23, തിങ്കൾ) വിപുലമായ ബോധവൽക്കരണ റാലി സംഘടിപ്പിക്കുന്നു. 'ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്ന സന്ദേശവുമായി നടത്തുന്ന പരിപാടിയിൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും.


​രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് പാരിഷ് ഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി കൂരാച്ചുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ഫ്ലാഗ് ഓഫ് ചെയ്യും. പാരിഷ് ഹാളിൽ നിന്നും തുടങ്ങി ടൗൺ ചുറ്റി കൂരാച്ചുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് റാലി സമാപിക്കും. സമാപന സ്ഥലത്ത് പൊതുജനാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടക്കും.

​നാടിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി നടത്തുന്ന ഈ റാലിയിൽ എല്ലാ പൊതുജനങ്ങളും പങ്കുചേരണമെന്ന് കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി