മൂന്ന് വർഷം മുമ്പ് മോഷണം പോയ മൊബൈൽ ഉടമക്ക് തിരിച്ച് കിട്ടി
മുക്കം: മൂന്ന് വർഷം മുമ്പ് യാത്രക്കിടയിൽ മോഷണം പോയ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ ഉടമക്ക് തിരിച്ച് കിട്ടി. ചേന്ദ മംഗല്ലൂർ ടി.കെ. അബ്ദുറഹ്മാൻ വിദേശത്ത് നിന്ന് വാങ്ങിയ പോക്കോ കമ്പനിയുടെ മൊ ബൈൽ ഫോണാണ് തിരിച്ചു കിട്ടിയത്.
മുക്കം പോലീസ് സ്റ്റേഷനി ൽ എത്തിച്ച് ഉടമയെ വരുത്തി പോലീസ് തിരിച്ചേൽപ്പിക്കുക യായിരുന്നു. 2023 ഓഗസ്റ്റ് 23 നാണ് കേസിനാസ്‌പദമായ സംഭവം. അബ്ദുറഹ്മാനും സു ഹൃത്തുക്കളും കൊണ്ടോട്ടിയി ലെ മരണ വീട് സന്ദർശിക്കാ ൻ പോയതായിരുന്നു. ഈ സ മയം മൊബൈൽ ഫോൺ കാ റിൽ വച്ച് മറന്നു. മടങ്ങിയെ ത്തിയപ്പോൾ ഫോൺ കാണു ന്നില്ലായിരുന്നു.
അന്ന് മുക്കം പോലീസ് സ്റ്റേ ഷനിലെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഫോൺ മോഷ്ടാവ് ഒരു കടയിൽ വിറ്റതിനാൽ പ്രതിയെ പിടികൂടാനായില്ല.
പിന്നീട് ഒരു വ്യക്തി മൊ ബൈൽ ഫോൺ 5000 രൂപ കൊടുത്ത് ഷോപ്പിൽ നിന്ന് വാങ്ങുകയും സിം കാർഡിട്ട് ഉ പയോഗിക്കുകയും ചെയ്ത തോടെ സൈബർ സെല്ലിന് വിവരം ലഭിച്ചു. വാങ്ങിയ ആൾ സൈബർ സെല്ലിന്റെ നിർ ദ്ദേശപ്രകാരം മുക്കം പോലീ സ് സ്റ്റേഷനിൽ എത്തി മൊ. ബൈൽ ഫോൺ പോലീസി ൽ തിരിച്ച് ഏൽപ്പിക്കുകയു പോലീസ് വിവരമറിയിച്ചതി നെ തുടർന്ന് അബ്ദുറഹ്മാൻ മു ക്കം എസ്ഐയിൽ നിന്ന് ഫോൺ വാങ്ങുകയുമായിരു ന്നു.

Comments
Post a Comment