വിനോദ സഞ്ചാരിയെപ്പോലെ ടിക്കറ്റെടുത്ത് സമിലേക്ക് അകത്തുകയറി, പിന്നാലെ ഡാമിലേക്ക് ചാട്ടം

 


നെയ്യാർ ഡാം: നെയ്യാർ ഡാം റിസർവോയറിൽ ചാടി കാണാതായ നേമം സ്വദേശിനി ശരണ്യയുടെ (32) ശരീരം കണ്ടെടുത്തു. ഇന്നലെ വൈകിട്ട് കാണാതായ യുവതിക്കായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കണ്ടെത്തിയത്.


ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് അകത്തുപ്രവേശിച്ച യുവതി റിസർവോയറിന് സമീപത്തേക്ക് പോകുകയായിരുന്നു. അണക്കെട്ടിന്റെ കൈവരിക്ക് സമീപം യുവതി എത്തിയ സ്കൂട്ടറും, മുകൾഭാഗത്ത് മൊബൈൽ ഫോണും പേഴ്സും കണ്ടെത്തിയിരുന്നു. താഴെ ഭാഗത്ത് നിന്നുമാണ് ചെരിപ്പുകൾ കണ്ടെത്തിയത്.


യുവതിക്കായി ഇന്നലെ രാത്രി വൈകുവോളം നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും ഇറിഗേഷൻ വിഭാഗവും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ സ്കൂബ ടീമിനെ എത്തിച്ച് തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിന് മുന്നോടിയായി കനാൽ ഷട്ടറുകൾ അടച്ചിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്കൂബ ഡൈവേഴ്സ് കണ്ടെടുത്തത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി