കൂരാച്ചുണ്ടിന് ഇനി മധുരമേറും; കുടുംബശ്രീയുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ചോക്ലേറ്റ് യൂണിറ്റ് നാളെ ഉദ്ഘാടനം ചെയ്യും



കൂരാച്ചുണ്ട്: കുടുംബശ്രീ ജില്ലാ മിഷന്റെയും കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ കാളങ്ങാലിയിൽ ആരംഭിക്കുന്ന 'മയൂരം പ്രൊഡ്യൂസർ ഗ്രൂപ്പ് ചോക്ലേറ്റ് യൂണിറ്റിന്റെ' ഉദ്ഘാടനം നാളെ (മാർച്ച് 14, ശനി) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് കാളങ്ങാലിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം. സച്ചിൻദേവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.

പ്രാദേശിക തലത്തിൽ തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചോക്ലേറ്റ് നിർമ്മാണ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനി ജിനോ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീമതി കവിത പി.സി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സുനിത ജോബ് സ്വാഗതം ആശംസിക്കും. ശ്രീ. ബിജു കടലാശ്ശേരി ( വൈസ് പ്രസിഡന്റ്) ശ്രീ. ചെറിയാൻ അറക്കൽ ( ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ബിനി മനോജ് (CDS മെമ്പർ) ശ്രീമതി. കാർത്തിക വിജയൻ (മുൻ ചെയർപേഴ്സ‌ൺ) ശ്രീമതി. ആരതി (DPM AGRI) തുടങ്ങിയവർ ആശംസികൾ അർപ്പിക്കും.

നന്ദി   പ്രസംഗം  ശ്രീമതി. ആൻസമ്മ (മെമ്പർ)

.ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി