ബസ് സ്റ്റാൻഡ്, കംഫർട്ട് സ്റ്റേഷൻ ഫീസ് പിരിക്കാനും, തെങ്ങ് ആദായം എടുക്കുന്നതിനും: കൂരാച്ചുണ്ട് പഞ്ചായത്ത് പൊതുലേലം വിളിക്കുന്നു
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള താഴെ കാണിച്ചിരിക്കുന്ന 3 മുതൽ 5 വരെ ക്രമ നമ്പറിൽപ്പെട്ട വസ്തു വഹകളിൽ നിന്നും കാലാദായം എടുക്കുന്നതിനും 1, 2 ക്രമ നമ്പറിൽപ്പെട്ട വസ്തു വഹയിൽ നിന്നും ഫീസ് പിരിക്കുന്നതിനും14-2026 മുതൽ 31-3-2027 കൂടിയ കാലത്തേക്കുള്ള അവകാശം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അതാതിനു നേരെ കാണിച്ച സമയത്ത് സെക്രട്ടറിയോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. ഒരോ ഇനത്തിനും അതാതിനു നേരെ കാണിച്ച സംഖ്യ നിരതദ്രവ്യം കെട്ടേണ്ടതാണ്.
1. ബസ്സ്സ്റ്റാന്റിൽ പ്രവേശിക്കുന്ന KSRTC ബസ്സുകൾ ഒഴികെയുള്ള ബസ്സുകളിൽ നിന്നും ഫീസ് പിരിക്കുന്നതിനുള്ള കുത്തകാവകാശം
2. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പിനും ഫീസ് പിരിക്കുന്നതിനുമുള്ള അവകാശം
3. പഞ്ചായത്ത് ക്വാർട്ടോ സൈറ്റിൽ 2 തെങ്ങിൽ നിന്നുള്ള 250 മേലനുഭവം എടുക്കൽ
4. പഞ്ചായത്ത് മാർക്കറ്റ് സ്ഥലത്തെ 5 തെങ്ങിൽ നിന്നുള്ള 1000 മേലനുഭവം എടുക്കൽ
5. പൂവത്തുംചോല വിജ്ഞാൻവാടി സ്ഥലത്തെ തെങ്ങിൽ നിന്നുള്ള മേലനുഭവം എടുക്കൽ,
ലേലം ഉറപ്പിച്ച് അറിയിപ്പ് കിട്ടി അപ്പോൾത്തന്നെ മുഴുവൻ തുകയും പഞ്ചായത്തിൽ അടവാക്കി രശീതി കൈപ്പറ്റേണ്ടതാണ്. മറുപുറം കാണിച്ച ലേല നിബന്ധനകൾ പാലിക്കാൻ ലേലം സ്ഥിരപ്പെടുത്തുന്നയാൾ ബാദ്ധ്യസ്ഥനാണ് കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ അറിയാവുന്നതാണ്. ലേല നോട്ടിസ് പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ്‌കൃഷി ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും എന്ന്സെക്രട്ടറി അറിയിച്ചു
ശ്രദ്ധിക്കുക:
ഈ ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓരോ ഇനത്തിനും നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം (EMD) മുൻകൂട്ടി കെട്ടിവയ്ക്കേണ്ടതാണ്. ലേലം ഉറപ്പിച്ചാൽ അപ്പോൾത്തന്നെ മുഴുവൻ തുകയും അടച്ച് രസീത് കൈപ്പറ്റണമെന്നും നിബന്ധനയുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസുമായോ വാർഡ് മെമ്പർമാരുമായോ ബന്ധപ്പെടാവുന്നതാണ്

Comments
Post a Comment