കൺമുന്നിൽ ഭാര്യയുടെ അന്ത്യശ്വാസം, തടയാതെ ഭർത്താവിന്റെ 'ലൈവ് ഷൂട്ട്'; നടുക്കുന്ന ക്രൂരത

 


​ഹൈദരാബാദ്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ജീവനൊടുക്കുന്നത് തടയാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ ഭർത്താവ് പിടിയിൽ. തെലങ്കാനയിലെ ബോയിനപള്ളി സ്വദേശിനിയായ കൃഷ്ണവേണിയാണ് (30) മരിച്ചത്. സംഭവത്തിൽ റെയിൽവേ ലോക്കോപൈലറ്റായ ഭർത്താവ് ശ്രീനിവാസലുവിനെതിരെ പൊലീസ് കേസെടുത്തു..

ശ്രീനിവാസലുവും 2ാം ഭാര്യയായ കൃഷ്ണവേണിയും തമ്മിൽ ദാമ്പത്യപ്രശ്നങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തിനിടെ, ഭർത്താവിനെ ഭയപ്പെടുത്താനായി കൃഷ്ണവേണി സാരി ഉപയോഗിച്ച് കഴുത്തിൽ കുടുക്കിട്ടു. എന്നാൽ ഈ സമയം അവരെ പിന്തിരിപ്പിക്കുന്നതിന് പകരം, എങ്ങനെയാണ് മരിക്കേണ്ടത് എന്ന് ശ്രീനിവാസലു പറഞ്ഞു കൊടുക്കുകയായിരുന്നു..

മാത്രമല്ല, കൃഷ്ണവേണി മരിക്കാനായി ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി. സാരി കഴുത്തിൽ മുറുകി മരണം സംഭവിക്കുന്നത് വരെ ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ കൃഷ്ണവേണിയുടെ ബന്ധുക്കൾ ശ്രീനിവാസലുവിനെ കൈയേറ്റം ചെയ്തു. ഇയാളുടെ ക്രൂരതയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. പ്രതി തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.

'ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കാതെ ക്രൂരമായ മനോഭാവത്തോടെ ദൃശ്യങ്ങൾ പകർത്തിയത് കുറ്റകരമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്, എന്ന് ബോയിനപള്ളി പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി