"കാട്ടുപന്നി ആക്രമണത്തിൽ മരിച്ച റഷീദിന്റെ കുടുംബത്തെ അവഗണിക്കുന്നു;" മന്ത്രിയുടെ നിലപാടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്


റഷീദിന്റെ കുടുംബത്തിന് നീതി വേണം

കൂരാച്ചുണ്ട്: 2021 ഒക്ടോബറിൽ കട്ടിപ്പാറ ചെമ്പ്രകുണ്ടിൽ വെച്ച് കാട്ടുപന്നി ഓട്ടോറിക്ഷ മറിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും. യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. "കാട്ടുപന്നിയുടെ രോമം കണ്ടില്ല" എന്ന വിചിത്രമായ വാദം ഉന്നയിച്ച് വനംവകുപ്പ് കുടുംബത്തിന്റെ പരാതി തള്ളിയത് പ്രതിഷേധാർഹമാണ്. ഈ നിലപാട് തിരുത്തി കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള ധാർമിക ഉത്തരവാദിത്വം മന്ത്രി കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം പറഞ്ഞു.

സോളാർ വേലി ഉദ്ഘാടനം 'കണ്ണിൽ പൊടിയിടൽ നാടകം'; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

 മലയോര മേഖലയിലെ വന്യജീവി ശല്യത്തിന് പരിഹാരമെന്നോണം സർക്കാർ പ്രഖ്യാപിച്ച ഹാങ്ങിങ് സോളാർ വേലിയുടെ ഉദ്ഘാടനം വെറും രാഷ്ട്രീയ നാടകമാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫ് സർക്കാരും സച്ചിൻ ദേവ് എം.എൽ.എയും ചേർന്ന് നടത്തുന്ന ഈ നീക്കം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് യോഗം ആരോപിച്ചു.


നടപടിക്രമങ്ങൾ പാലിക്കാതെ ഉദ്ഘാടന മാമാങ്കം

പദ്ധതിയുടെ എസ്റ്റിമേറ്റ് നടപടികൾ പോലും പൂർത്തിയാക്കാതെയും, ടെൻഡർ നടപടികളിലേക്ക് കടക്കാതെയും ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള 'പൊറാട്ട് നാടകം' ആണെന്ന് യൂത്ത് കോൺഗ്രസ് വിമർശിച്ചു. മലയോര ജനതയുടെ സുരക്ഷയേക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, ഇത്തരം പ്രഹസനങ്ങളിൽ നിന്ന് മന്ത്രിമാർ പിൻവാങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു.

മന്ത്രിയുടെയും എം.എൽ.എയുടെയും മൗനം പ്രതിഷേധാർഹം

രണ്ട് വർഷം മുമ്പ് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ, യുദ്ധകാലാടിസ്ഥാനത്തിൽ സൗരവേലി നിർമ്മിക്കുമെന്ന് വനംവകുപ്പ് മന്ത്രിയും എം.എൽ.എയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ വാഗ്ദാനം പാലിക്കാതെ ഇപ്പോഴും മൗനം തുടരുന്നത് മലയോര നിവാസികളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി