തിരൂരിനെ കണ്ണീരിലാഴ്ത്തി അഞ്ചു വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം; കുഴഞ്ഞുവീണ മരണം വിശ്വസിക്കാനാവാതെ നാട്
തിരൂർ: പ്രിയപ്പെട്ടവരുടെ 'അബാൻ' ഇനി ഓർമ്മ. തിരൂർ നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരന്റെ അപ്രതീക്ഷിത മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകൻ അബാൻ (5) ആണ് ഇന്ന് അന്തരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചതായാണ് വിവരം. അപ്രതീക്ഷിതമായ ഈ വേർപാട് കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.
തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യുകെജി വിദ്യാർത്ഥിയായിരുന്നു അബാൻ. സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു ഈ കൊച്ചു മിടുക്കൻ. സ്കൂളിലെ സജീവ സാന്നിധ്യമായിരുന്ന അബാന്റെ വിയോഗവാർത്ത അധ്യാപകരിലും വലിയ ആഘാതമാണുണ്ടാക്കിയത്.
അബാന്റെ മയ്യത്ത് നമസ്കാരം ഇന്നലെ വൈകീട്ട് 3 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Comments
Post a Comment