കൂലിപ്പണിക്കാരൻ ക്ലാസെടുത്തു; അന്തംവിട്ട് അധ്യാപകരും വിദ്യാർത്ഥികളും: ഇത് തേനിയിലെ 'മാസ്റ്റർ' രംഗനാഥൻ!

 



"ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍" സ്‌കൂളിൽ കൂലിപ്പണിക്ക് വന്ന ചുമട്ട് തൊഴിലാളിയുടെ വാക്കുകൾ കേട്ട് ടീച്ചർ അതിശയിച്ചു. ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നിർവികാരനായി നോക്കി നിന്ന ആ തൊഴിലാളിയോട് കാര്യം അന്വേഷിച്ച അധ്യാപകര്‍ ഞെട്ടി. രണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ആളാണത്രെ കുടുംബം പുലര്‍ത്താൻ കൂലിവേലക്കായി തങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഷീജ സലീം അദ്ദേഹത്തെ ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തു വിയർത്തു കുളിച്ച വേഷത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ അത്യപൂര്‍വ്വ നിമിഷങ്ങള്‍ക്ക് വേദിയായത്.


തമിഴ്നാട് തേനി സ്വദേശി എം. രംഗനാഥന്‍ (35) ആണ് ആ ബിരുദാനന്തര ബിരുദധാരിയായ കൂലിപ്പണിക്കാരൻ. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവിടെ കൂലിപ്പണി ചെയുന്ന അദ്ദേഹം കല്ലു പണിയും മരപ്പണിയും കൃഷിപ്പണിയുമെല്ലാം ചെയ്യും. തമിഴ്നാട് തേനി ജില്ലയില്‍ ഉത്തമ പാളയം താലൂക്കില്‍ കോംബേ നിവാസിയാണ്. കോംബെ, മധുരൈ അമേരിക്കന്‍ കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോണ്ടന്‍സ് ആയി തമിഴില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പിന്നെ മാര്‍ത്താണ്ഡം സെന്റ് ജോസഫ് ടീച്ചര്‍ എജുക്കേഷന്‍ കോളേജില്‍ നിന്നും ബി എഡ് ബിരുദവും നേടി. തൃച്ചി ജീവന്‍ കോളേജ് ഓഫ് എജുക്കേഷനില്‍ നിന്നും എം എഡും സ്വന്തമാക്കിയ അദ്ദേഹത്തിന് ഒരു ബിഎഡ് കോളജ് അധ്യാപകനാകാനുള്ള എല്ലാ യോഗ്യതയുണ്ട്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി