അശ്വതി ഇനി ഓർമ്മ; ബാഗും ലാപ്ടോപ്പും കണ്ടെത്തിയ ബീച്ചിന് സമീപത്തുനിന്ന് മൃതദേഹം ലഭിച്ചു.

 




ഡബ്ലിൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയർലൻഡ് പോലീസും, കോസ്റ്റ് ഗാർഡും തിരഞ്ഞുകൊണ്ടിരുന്ന മലയാളി ഐടി പ്രൊഫഷണൽ അശ്വതി രാജശേഖരന്റെ ശരീരം ബ്രേ തീരത്തുനിന്ന് കണ്ടെത്തി. ഡബ്ലിനിലെ ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള ഹെയ്സ് കൺസൾട്ടൻസിയിലെ ഉദ്യോഗസ്ഥയായിരുന്നു അശ്വതി..


ലുവാസ് ട്രെയിൻ യാത്രയ്ക്ക് ശേഷം അശ്വതിയെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനിടെ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും പോലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്ന് ലഭിച്ചു. സുഹൃത്തുക്കൾ ആശുപത്രിയില്‍ എത്തിയാണ് തിരിച്ചറിഞ്ഞത്


ബെംഗളൂരുവിൽ നിന്നുമാണ് അശ്വതി ജോലി ആവശ്യങ്ങൾക്കായി അയർലൻഡില്‍ എത്തിയത്. ഡബ്ലിനിലെ ചെറിവുഡിലായിരുന്നു താമസം. ലെറ്റർക്കെന്നിയിലേക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ച് അവിടേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ ദാരുണ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമാക്കുന്നതിനായി വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.


അശ്വതിയുടെ കുടുംബാംഗങ്ങളെ എല്ലാ വിവരം അറിയിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ഇന്ത്യൻ എംബസിയും ഐറിഷ് മലയാളി സംഘടനകളും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ സജീവമായി രംഗത്തുണ്ട്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി