ചക്കിട്ടപാറയിൽ യുഡിഎഫ് പഞ്ചായത്ത് തല കൺവൻഷൻ നാളെ; ഫാത്തിമ തഹ്ലിയ പങ്കെടുക്കും
ചക്കിട്ടപാറ: പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് തല കൺവൻഷൻ നാളെ (ചൊവ്വാഴ്ച) നടക്കും. വൈകിട്ട് 3 മണിക്ക് മുക്കള്ളിൽ ഡഫോഡിൽസ് ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ജനവികാരം ഉണർത്തുന്നതിനുമായാണ് കൺവൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.
നാളെത്തെ കൺവൻഷൻ വൻ വിജയമാക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് തന്നെ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോർജ് മുക്കള്ളിൽ അറിയിച്ചു. സ്ഥാനാർഥിയുടെ പര്യടന പരിപാടികൾക്കും വാർഡ് തല പ്രചാരണ പ്രവർത്തനങ്ങൾക്കും കൺവൻഷനിൽ വെച്ച് അന്തിമ രൂപം നൽകും.

Comments
Post a Comment