ഭർത്താവിൻ്റെ മാറാരോഗത്തിൽ മനംനൊന്ത് ചിതയൊരുക്കി ജീവിതത്തിൽ നിന്നും മടക്കം...


തിരുവനന്തപുരം: വീടിനു പിന്നിൽ ചിതയൊരുക്കി സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനി നളിനകുമാരി (67) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്..

വീടിന്റെ പിറകുവശത്ത് വിറകും, ചിരണ്ടതൊണ്ടും അടുക്കിവച്ച് ചിതയൊരുക്കി അതിൽ കിടന്നശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു..

കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മുൻ എ.ടി.ഒ ആയിരുന്ന ഭർത്താവ് ക്രിസ്തുദാസ് ദീർഘകാലമായി കിടപ്പുരോഗിയാണ്. ഭർത്താവിൻ്റെ ശാരീരികാവസ്ഥയിലുള്ള കടുത്ത മനോവിഷമമാണ് നളിനകുമാരിയെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുമ്പ് വീടിനുള്ളിൽ വീണ് കാലൊടിഞ്ഞതിനെത്തുടർന്ന് നളിനകുമാരിയും ചികിത്സയിലായിരുന്നു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി