കൂരാച്ചുണ്ട്-വട്ടച്ചിറ-വയലട റോഡ് പ്രവൃത്തിക്ക് തുടക്കമായി; ഉദ്ഘാടനം സച്ചിൻ ദേവ് എം.എൽ.എ നിർവ്വഹിച്ചു

 



കൂരാച്ചുണ്ട്: മലയോര മേഖലയുടെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന കൂരാച്ചുണ്ട്-വട്ടച്ചിറ-വയലട റോഡിന്റെ പുതിയ അലൈൻമെന്റ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. വയലട ടൂറിസം മേഖലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമ്മാണം.



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. റോഡ് ആക്ഷൻ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഉറുമ്പിൽ രാജൻ മാസ്റ്റർ സ്വാഗത പ്രസംഗം നടത്തി. പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ചടങ്ങിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ബ്ലോക്ക് മെമ്പർ അരുൺ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർമാരായ ജലീൽ കുന്നുംപുറം, ജോസ് വെളിയത്ത്, സണ്ണി മാസ്റ്റർ, ആൻസമ്മ എം.ജെ, ഹസീന വി.കെ, ബിന്ദു കുര്യൻ, ജോസഫ് വെട്ടുകല്ലേൽ, എൻ.കെ. കുഞ്ഞമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ അലൈൻമെന്റ് വരുന്നതോടെ ദൂരപരിധി കുറയുന്നതിനൊപ്പം മേഖലയിലെ ഗതാഗതക്കുരുക്കിനും വലിയ രീതിയിൽ ശമനമുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. വട്ടച്ചിറ, വയലട ഭാഗങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഈ റോഡ് വലിയ മുതൽക്കൂട്ടാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി