കളിക്കിടെ തകർന്നുവീണത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം



ദുബായ്: പ്രവാസലോകത്തെയും, ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി 3 വയസുകാരിക്ക് ദാരുണാന്ത്യം. ദുബായിലെ ഫ്ലാറ്റ് ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ് ഇരിങ്ങാലക്കുട സ്വദേശിനി ഹന്ന റോസ് ആണ് മരിച്ചത്. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ, ജെയിൻ ദമ്പതികളുടെ മകളാണ്..

​അഞ്ചാം നിലയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ തറയിലെ ചില്ല് പാളി തകർന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കളിച്ചുനടക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി എത്തിയ മരണം കുടുംബത്തിന് വലിയ ആഘാതമായിരിക്കുകയാണ്..

സഹോദരങ്ങൾ ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ എന്നിവരാണ്. നാട്ടിലെത്തിച്ചു. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടക്കും..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി