കെ.എസ്.ആർ.ടി.സി സർവീസിനെച്ചൊല്ലി ഗ്രൂപ്പ് പോര്; നഷ്ടം യാത്രക്കാർക്കും വകുപ്പിനും
കൂരാച്ചുണ്ട്: പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ റൂട്ടിൽ പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസിനെച്ചൊല്ലി വിവിധ ഗ്രൂപ്പുകൾ തമ്മിൽ തമ്മിലുള്ള ചേരിതിരിവ് സർവീസിൻ്റെ സുഗമമായ നടത്തിപ്പിന് യാത്രക്കാർക്കിടയിൽ സൃഷ്ടിക്കുന്നതായി പരാതി
മലയോര മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായാണ് പുതിയ സർവീസ് വിഭാവനം ചെയ്തതെങ്കിലും, പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരബുദ്ധി സർവീസിൻ്റെ ഗുണനിലവാരത്തെ തകർക്കുന്നു.
വ്യക്തിപരമായ താൽപ്പര്യങ്ങളും വിഭാഗീയതയും പൊതുഗതാഗത സംവിധാനത്തെ ബാധിക്കുന്നത് യാത്രക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത് ഇതു യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിഭാഗീയതയും വ്യക്തിതാൽപ്പര്യങ്ങളും മാറ്റിനിർത്തി, മലയോര മേഖലയിലെ സാധാരണക്കാരുടെ യാത്രാസൗകര്യം മുൻനിർത്തി സർവീസ് സുഗമമായി നടത്തണമെന്ന ആവശ്യം യത്രക്കാർക്കിടയിൽ ശക്തമാണ്. സർവീസിനെതിരെ നീങ്ങുന്നവർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും, ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും യാത്രക്കാർ ആവശ്യപെടുന്നു.
സ്വകാര്യ താൽപ്പര്യങ്ങൾ പൊതു സംവിധാനങ്ങളെ തകർക്കുന്ന കാഴ്ചയ്ക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.

Comments
Post a Comment