കെ.എസ്.ബി.ബി.ഡബ്ല്യു.യു (സി.ഐ.ടി.യു) പേരാമ്പ്ര ഏരിയ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി

 


​പേരാമ്പ്ര: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മേപ്പയ്യൂരിൽ വെച്ച് നടന്നു. സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി സ. കെ. സുനിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ആദ്യ മെമ്പർഷിപ്പ് രനീഷ് എൻ.പിക്ക് നൽകിക്കൊണ്ടാണ് വിതരണത്തിന് തുടക്കം കുറിച്ചത്.

​തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും സംഘടന നൽകുന്ന മുൻഗണന ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ചടങ്ങിൽ ഏരിയ പ്രസിഡന്റ് പ്രഭാകരൻ പി. അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം. പി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

​ഏരിയ സെക്രട്ടറി പ്രബിന മഴവില്ല് പരിപാടിയിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിന് എം.പി ഇസ്ഹാഖ് നന്ദി രേഖപ്പെടുത്തി. യൂണിയന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി